ADVERTISEMENT

ന്യൂഡൽഹി ∙ കേസിൽ തീർപ്പായിട്ടില്ലെന്ന ഒറ്റക്കാരണത്താൽ സ്വത്തുകൈമാറ്റം അസാധുവാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പകരം, കേസിന്റെ അന്തിമ തീർപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്വത്തു കൈമാറ്റത്തിന്റെ ഭാവിയെന്നും ജഡ്ജിമാരായ കെ.എം.ജോസഫ്, പി.എം.നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. ബെംഗളൂരു വികസന അതോറിറ്റി 1979 ൽ അനുവദിച്ച ഒരു സ്ഥലവുമായി ബന്ധപ്പെട്ട കേസിലാണ് സ്വത്തുകൈമാറ്റ നിയമത്തിലെ 52–ാം വകുപ്പു വ്യാഖ്യാനിച്ചുള്ള വിധി. 

കേസ് തീർപ്പായിട്ടില്ലാത്ത സാഹചര്യത്തിലും സ്വത്തു കൈമാറുന്നതിനു നിയമതടസ്സമില്ല. എങ്കിലും കേസിന്റെ വിധി നിർണായകമാകും. അതേസമയം, സ്വത്ത് കൈമാറിയെന്നതു കേസിൽ വാദമായി ഉന്നയിക്കാൻ കൈമാറ്റം ചെയ്യുന്നയാളിനാകില്ലെന്നും കോടതി വ്യക്തമാക്കി.

English Summary: Supreme Court on property transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com