പദ്ധതികൾക്ക് പരിസ്ഥിതി അനുമതി വേഗത്തിലായാൽ ഉയർന്ന റാങ്ക്, ആനുകൂല്യം !

government-of-india
SHARE

ന്യൂഡൽഹി ∙ വിവിധ വ്യവസായ, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് പരിസ്ഥിതി അനുമതി പെട്ടെന്നു നൽകുന്ന സംസ്ഥാനങ്ങൾക്കു ഉയർന്ന റാങ്കിങ് നൽകുന്ന വിവാദ നീക്കവുമായി കേന്ദ്ര സർക്കാർ. പരിസ്ഥിതി അനുമതി നൽകുന്നതിനുള്ള സമയപരിധി, നടപടികളിലെ കാര്യക്ഷമത, വളരെ കുറച്ചു മാത്രം രേഖകൾ ആവശ്യപ്പെടൽ തുടങ്ങിയവ പരിഗണിച്ചാകും റാങ്കിങ്. മുന്നിലെത്തുന്ന സംസ്ഥാനങ്ങൾക്കു ആനുകൂല്യങ്ങളുണ്ടാകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. 

എല്ലാം പെട്ടെന്നു ശരിയാക്കുന്ന സംസ്ഥാനങ്ങൾക്ക് ഉയർന്ന റാങ്ക് എന്നതാകും രീതി. സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി (എസ്ഐഐഎഎ) ആണ് സാധാരണ പദ്ധതികൾക്ക് അനുമതി നൽകേണ്ടത്. 80 ദിവസത്തിനുള്ളിൽ അനുമതി നൽകിയാൽ എസ്ഐഐഎഎയ്ക്ക് 2 പോയിന്റു കിട്ടും.

English Summary: High rank if environment projects permission done fast

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA