ADVERTISEMENT

ന്യൂഡൽഹി ∙ മത്സരപ്പരീക്ഷയിലെ ഉന്നത വിജയമല്ല മെറിറ്റിനു മാനദണ്ഡമാകേണ്ടതെന്നു സുപ്രീം കോടതി. പൊതുസേവനത്തിനുള്ള താൽപര്യമുൾപ്പെടെ പരിഗണിച്ചാണ് വ്യക്തിയുടെ മെറിറ്റ് തീരുമാനിക്കേണ്ടത്. സംവരണം മെറിറ്റിനു വിരുദ്ധമല്ലെന്നും ഇതര പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) മെഡിക്കൽ, ഡെന്റൽ അഖിലേന്ത്യാ ക്വോട്ടയിൽ 27% സംവരണം അനുവദിച്ചതു ശരിവച്ചുകൊണ്ടുള്ള വിധിയിൽ കോടതി വ്യക്തമാക്കി. 

അഖിലേന്ത്യ ക്വോട്ടയിൽ ഒബിസി സംവരണം ഭരണഘടനാപരമായി ശരിയെന്ന് ഈ മാസം 7ന് കോടതി വ്യക്തമാക്കി. അതിന്റെ കാരണം വിശദീകരിച്ച് ഇന്നലെ പുറപ്പെടുവിച്ച വിധിന്യായത്തിൽ, മത്സരപ്പരീക്ഷകൾ ഒൗപചാരികമായി അവസരപരമായ തുല്യത ഉറപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നു കോടതി പറഞ്ഞു.  

അഖിലേന്ത്യാ ക്വോട്ടയിൽ സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്നും പിജി സീറ്റുകളിൽ സംവരണം അനുവദനീയമാണെന്നും  ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എസ്.ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് വിധിച്ചു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, പ്രവേശന നടപടികളിലെ കാലതാമസം ഒഴിവാക്കാനാണ് അഖിലേന്ത്യാ ക്വോട്ടയിൽ മുന്നാക്ക സംവരണം നടപ്പാക്കുന്നതിന് അനുവദിച്ചതെന്ന് മറ്റൊരു വിധിന്യായത്തിലൂടെ ഇതേ ബെഞ്ച് വിശദീകരിച്ചു. 10% മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ മാർച്ചിൽ പരിഗണിക്കും.

English Summary: Supreme Court on obc reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com