ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്തു നിന്നെത്തുന്നവർക്ക് വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ സംസ്ഥാന സർക്കാരിന്റെ നിരീക്ഷണത്തിൽ പ്രത്യേക ഐസലേഷൻ കേന്ദ്രത്തിൽ കഴിയണമെന്ന വ്യവസ്ഥ ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. ഐസലേഷനിൽ കഴിയണം എന്നതു മാത്രമാണ് പുതിയ നിർദേശം. ഇതുൾപ്പെടെയുള്ള പുതുക്കിയ മാർഗരേഖ ഇന്നു മുതൽ നിലവിൽ വരും. 

വീട്ടിൽത്തന്നെ 7 ദിവസം ക്വാറന്റീനിൽ കഴിയുന്നതിനും തടസ്സമില്ലെന്നു മാർഗരേഖ വ്യക്തമാക്കുന്നു. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതി കൂടി പരിഗണിച്ചാകും ഇവ നടപ്പാക്കുന്നത്.

അതേസമയം, എട്ടാം ദിവസം വീണ്ടും ആർടിപിസിആർ പരിശോധന നടത്തണമെന്ന വ്യവസ്ഥ തുടരും. നേരിയ ലക്ഷണമുള്ളവർക്കും രോഗലക്ഷണം ഇല്ലാതെ തന്നെ പോസിറ്റീവാകുന്നവർക്കുമാണു വീട്ടിൽ കഴിയാനാവുക. കേന്ദ്ര സർക്കാർ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും അല്ലാത്തിടങ്ങളിൽ നിന്നും വരുന്നവർക്ക് ഇതു മാനദണ്ഡമാകും.

English Summary: Self isolation for foreign travellers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com