ADVERTISEMENT

ന്യൂഡൽഹി ∙ ട്രെയിനുകളിൽ ഇനി രാത്രി ‘കൂർക്കംവലി’യല്ലാതെ മറ്റു ബഹളങ്ങൾ നടപ്പില്ല. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും കൂട്ടംകൂടി സംസാരിക്കുന്നതും വിലക്കി റെയിൽവേ ഉത്തരവിറക്കി. ലംഘിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളും.

കംപാർട്മെന്റുകളിലെ പ്ലഗ് പോയിന്റുകൾ രാത്രി 10 മുതൽ രാവിലെ 6 വരെ പ്രവർത്തനരഹിതമാണെന്ന് ഉറപ്പാക്കും. രാത്രി ഇയർഫോണിൽ പാട്ടു കേൾക്കുന്നതിനു തടസ്സമില്ല.

കണ്ണൂരിൽ നിന്നും ഷൊർണൂരിലേക്ക് പോകുന്ന മെമു ട്രെയിനിൽ കയറാനായി നീങ്ങുന്ന യാത്രക്കാർ.
                                                                                                                     ചിത്രം: മനോരമ
ഫയൽചിത്രം

രാത്രി വൈകിയുമുള്ള ബഹളം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണു നടപടി. റെയിൽവേ പൊലീസും ടിടിഇമാരും മറ്റു ജീവനക്കാരും യാത്രക്കാരെ ബോധവൽക്കരിക്കും. യാത്രക്കാരെ കഴിവതും ബുദ്ധിമുട്ടിക്കാതെയാണു ജീവനക്കാർ ജോലി ചെയ്യേണ്ടതെന്നും നിർദേശമുണ്ട്.

English Summary: Railway bans songs in train during night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com