ADVERTISEMENT

ന്യൂഡൽഹി ∙ വേഗത്തിൽ പ്രശസ്തരാകാൻ യുവാവിനെ കൊലപ്പെടുത്തി അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയ പ്രായപൂർത്തിയാകാത്ത 3 പേർ പിടിയിലായി. ജഹാംഗീർപുരി സ്വദേശിയും നിർമാണ തൊഴിലാളിയുമായ 24 വയസ്സുകാരൻ ബുധനാഴ്ച മരിച്ച സംഭവത്തിലാണു 15, 16, പതിനേഴര വയസ്സു വീതം പ്രായമുള്ള മൂന്നു കുട്ടികൾ അറസ്റ്റിലായത്. സിനിമയിയിലെ വില്ലൻമാരുടെ ‘ഗ്ലാമർ ജീവിതം’ കണ്ട് അവരെപ്പോലെയാകാനാണിതു ചെയ്തതെന്നാണു കുട്ടികളുടെ മൊഴി. 

വിഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നത്രേ ലക്ഷ്യം. ‘ബാഡ്നാം’ എന്ന പേരിൽ സംഘം രൂപീകരിച്ച് ഒരാളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. മൂവരും സ്കൂൾ പഠനം പാതിയിൽ ഉപേക്ഷിച്ചവരാണെന്നും പൊലീസ് പറഞ്ഞു.

English Summary: Three kids arrested for allegedly killing man after being inspired by gangster films

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com