ADVERTISEMENT

ന്യൂഡൽഹി ∙ അടുത്തിടെ കോവിഡ് ബാധിച്ചവരിൽ കരുതൽ ഡോസ് ഉൾപ്പെടെ കോവിഡ് വാക്സീൻ ഡോസുകൾ കുത്തിവയ്ക്കുന്നത് കോവിഡ് മുക്തി നേടി 3 മാസത്തിനു ശേഷം മതിയെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. 

ഇക്കാര്യത്തിൽ നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയെങ്കിലും ആശയക്കുഴപ്പം നിലനിൽക്കുന്നതു പരിഗണിച്ച് ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു. രണ്ടാം ഡോസ് എടുത്ത് 9 മാസം (39 ആഴ്ച) പിന്നിട്ടവർക്കാണു കരുതൽ ഡോസ് നൽകേണ്ടത്. ഈ സമയപരിധി ആകുന്നതിനോടടുത്ത് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ കുത്തിവയ്പ് 3 മാസത്തേക്ക് മാറ്റിവയ്ക്കാം.

English Summary: Administer vaccine doses three months after Covid-19 recovery: Centre to states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com