ന്യൂഡൽഹി∙ പഞ്ചാബ് ലോക് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അമരിന്ദർ സിങ് പട്യാല അർബൻ മണ്ഡലത്തിൽ മത്സരിക്കും. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ആണ് അമരിന്ദർ. ഇന്ത്യൻ ദേശീയ ഹോക്കി ടീം മുൻ നായകൻ അജിത് പാൽ സിങ് ജലന്തറിലെ നകോദറിൽ മത്സരിക്കും.അമരിന്ദർ രൂപം നൽകിയ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപി, സംയുക്ത ശിരോമണി അകാലിദൾ എന്നിവയ്ക്കൊപ്പം സഖ്യത്തിലാണ് മത്സരിക്കുന്നത്. 37 സീറ്റിലാണ് പഞ്ചാബ് ലോക് കോൺഗ്രസ് മത്സരിക്കുക.
English Summary: Capt Amarinder Singh to contest from Patiala