ADVERTISEMENT

ചെന്നൈ / ന്യൂഡൽഹി ∙ ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടാകുന്നുവെന്നു സൂചന. വൈറസ് ഒരാളിൽനിന്ന് എത്രപേരിലേക്കു പകരുന്നുവെന്നതിന്റെ സൂചകമായ ആർ വാല്യു വീണ്ടും കുറഞ്ഞതായാണ് ഐഐടി മദ്രാസിന്റെ പഠന റിപ്പോർട്ട്. ഈ മാസം 7 –13 ആഴ്ചയിലെ കണക്കുപ്രകാരം, 2.2 ആയിരുന്ന ആർ വാല്യു, 14 മുതൽ 21 വരെയുള്ള കാലയളവിൽ 1.57 ആയി കുറഞ്ഞു. ജനുവരി ആദ്യവാരം ആർ വാല്യു റെക്കോർഡ് വർധനയോടെ 4 വരെയായിരുന്നു.

കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം തരംഗത്തിൽ പോലും 1.69 ആയിരുന്നു ആർ വാല്യു. ഈ നിരക്ക് ഒന്നിനു താഴെയാകുമ്പോഴാണ് കോവിഡ് വ്യാപനം കുറയുക. നിലവിൽ മുംബൈയിൽ 0.67, ഡൽഹിയിൽ 0.98, ചെന്നൈയിൽ 1.2, കൊൽക്കത്തയിൽ 0.56 എന്നിങ്ങനെയാണ് ആർ വാല്യു. വരുന്ന രണ്ടാഴ്ചയ്ക്കകം രാജ്യത്തു കോവിഡ് അതിന്റെ പാരമ്യത്തിലെത്തുമെന്നും അതിനുശേഷം വ്യാപനം കുറയുമെന്നും പഠനം വ്യക്തമാക്കുന്നു.

ഡിസംബർ അവസാനവും ജനുവരി ആദ്യവാരവുമായി ഇന്ത്യയിൽ ഒമിക്രോൺ വഴി കോവിഡിന്റെ സമൂഹവ്യാപനമുണ്ടായതായി മറ്റൊരു റിപ്പോർട്ടും പുറത്തുവന്നു. ജനിതക ശ്രേണീകരണം നടത്താൻ കേന്ദ്ര സർക്കാർ രൂപം നൽകിയ ലാബുകളുടെ കൺസോർഷ്യമായ ‘ഇൻസാകോഗ്’ ജനുവരി 10നു തയാറാക്കിയ ബുള്ളറ്റിൻ പ്രകാരം, മെട്രോ നഗരങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമായിരുന്നു. ഒമിക്രോണിന്റെ ഉപഭേദങ്ങളിലൊന്നായ ബിഎ.2 കൂടുതൽ ശക്തമായതിന്റെ സൂചനയും പഠനത്തിലുണ്ട്.

English Summary: India’s R-value further reduces, COVID-19 peak likely in next 14 days: IIT analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com