ADVERTISEMENT

ന്യൂഡൽഹി∙ റെയിൽവേയുടെ ടെക്നിക്കൽ ഇതര വിഭാഗങ്ങളിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, തസ്തികയുടെ പേരുമാറ്റി തങ്ങളുടെ മാനം കാക്കണമെന്നാവശ്യപ്പെട്ട് നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി) റെയിൽവേക്കു കത്തെഴുതി.

ടെക്നിക്കൽ ഇതര വിഭാഗങ്ങളിലേക്ക് (നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ്–എൻടിപിസി) റെയിൽവേ ബോർഡ് നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു വ്യാപക പരാതികളും പ്രക്ഷോഭങ്ങളും നടന്നിരുന്നു. എൻടിപിസി എന്ന പരീക്ഷയുടെ പേര് തെർമൽ പവർ കോർപറേഷനാണെന്നു പലരും തെറ്റിദ്ധരിക്കുന്നതു തങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു കോർപറേഷൻ കത്തിൽ പറഞ്ഞു. 

വാർത്തകളിലും സമൂഹമാധ്യമങ്ങളിലും എൻടിപിസി എന്നാണു വരുന്നത്. പരീക്ഷ എൻടിപിസിയുമായി ബന്ധപ്പെട്ടാണെന്ന തെറ്റിദ്ധാരണ പടർത്താൻ ഇതിടയാക്കിയിട്ടുണ്ട്.പ്രതിഷേധങ്ങളെ തുടർന്ന് റെയിൽവേ പരീക്ഷകൾ നിർത്തിവച്ചിരിക്കുകയാണ്. വിഷയം പരിശോധിക്കാൻ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

Content highlights: NTPC, Indian Railway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com