‘അഴിമതി നീക്കാൻ അമാന്തമരുത്’ മൻ കി ബാത്തിൽ മോദി

narendra-modi
പ്രധാനമന്ത്രി നരേന്ദ്രമോദി
SHARE

ന്യൂഡൽഹി∙ അഴിമതി രാജ്യത്തെ കാർന്നുതിന്നുന്ന ചിതലാണെന്നും അതില്ലാതാക്കാൻ ജനങ്ങൾ ഒരുമിച്ചു പ്രവർത്തിക്കണമെന്നും മൻ കി ബാത് പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടിയോളം കുട്ടികൾ പ്രധാനമന്ത്രിക്ക് അയച്ച മൻ കി ബാത് പോസ്റ്റ് കാർഡുകളെക്കുറിച്ചു പരാമർശിക്കവേയാണു മോദിയുടെ ആഹ്വാനം.

സ്വാതന്ത്ര്യത്തിന് ഒരു നൂറ്റാണ്ടു തികയുന്ന 2047 ആകുമ്പോഴേക്കും അഴിമതി തുടച്ചു നീക്കണമെന്നാവശ്യപ്പെടുന്ന ഒരു കത്ത് പരാമർശിച്ച്, എന്തിനാണ് അത്രയും കാത്തു നിൽക്കുന്നതെന്നു മോദി ചോദിച്ചു. ജനങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചാൽ എത്രയും പെട്ടെന്നു തന്നെ അഴിമതി ഇല്ലാതാക്കാം.

അമർജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചത് വൈകാരികമായ സന്ദർഭമായിരുന്നുവെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുനഃപ്രതിഷ്ഠിക്കുകയാണ് ചെയ്തത്.

കോവിഡിന്റെ പുതിയ തരംഗവുമായുള്ള പോരാട്ടത്തിൽ ജാഗ്രത പാലിക്കുന്നതിൽ ആരും വീഴ്ച വരുത്തരുതെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.

English Summary: "Corruption Like Termites, Get Rid Of Them": PM In Mann Ki Baat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA