ചടുലം പ്രിയങ്കരം ചന്ദ്രപ്രിയങ്ക; പുതുച്ചേരി വനിതാ മന്ത്രിയുടെ അടിപൊളി ഡാൻസ്

chandrapriyanka
ചന്ദ്രപ്രിയങ്ക
SHARE

ചെന്നൈ ∙ പുതുച്ചേരിയിലെ ഗതാഗതമന്ത്രി ചന്ദ്രപ്രിയങ്കയുടെ അടിപൊളി ഡാൻസിന് നിറഞ്ഞ കയ്യടി. പുതുച്ചേരിയിൽ 40 വർഷത്തിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട വനിതാ മന്ത്രിയെന്ന പേരിൽ ഏറെ മാധ്യമശ്രദ്ധ നേടിയ നേതാവാണ് ചന്ദ്രപ്രിയങ്ക. തിരുച്ചിറപ്പള്ളിയിൽ നടന്ന ഒരു ബേബി ഷവർ ചടങ്ങിലായിരുന്നു മന്ത്രിയുടെ നൃത്തം. പട്ടുസാരിയും കൂളിങ് ഗ്ലാസും അണിഞ്ഞുള്ള ചുവടുകൾ പെട്ടെന്നു വൈറലായി. സൂപ്പർ ഹിറ്റ് തമിഴ്ഗാനത്തിനൊപ്പമുള്ള മന്ത്രിയുടെ നൃത്തത്തിന് അഭിനന്ദനവുമായി ഏറെപ്പേരെത്തുന്നുണ്ട്. പുതുച്ചേരി ഗതാഗത മന്ത്രിയാണു ചന്ദ്രപ്രിയങ്ക. 

English Summary: Puducherry minister Chandrapriyanka dance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA