ADVERTISEMENT

ന്യൂഡൽഹി ∙ ഓരോ ഭൂമിക്കും 14 അക്ക ഐഡി നൽകുന്ന യുണീക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ (യുഎൽപിഐഎൻ) എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനും കേന്ദ്രബജറ്റിൽ ശുപാർശ. ഭൂമിയുടെ ആധാർ എന്നാണ് യുഎൽപിഐ നമ്പറിനെ വിശേഷിപ്പിക്കുന്നത്. ഈ നമ്പർ ഉപയോഗിച്ച് രാജ്യത്തെ എല്ലായിടത്തമുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുകയാണ് ലക്ഷ്യം. ഭൂരേഖകൾ ഡിജിറ്റലാക്കുന്നതിലും ഇത് ഉപകരിക്കും. 

പ്രാദേശിക ഭാഷകളിൽ ഭൂവിവരങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുമെന്നും ബജറ്റ് പറയുന്നു. ഒരാൾക്കു സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേർ നൽകുന്ന ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ പദ്ധതി നടപടികൾ കേരളത്തിൽ നടക്കുന്നുണ്ട്. എന്നാൽ, യുഎൽപിഐഎൻ ഓരോ ഭൂമിക്കും വ്യത്യസ്തമായിരിക്കും. ഇതിനു പുറമേ ഒരു രാജ്യം, ഒരു റജിസ്ട്രേഷൻ പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ റജിസ്ട്രേഷൻ പ്രക്രിയ ഏകീകരിക്കാനും നിർദേശമുണ്ട്. 

English Summary: Unique land number for land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com