ADVERTISEMENT

ചെന്നൈ ∙ തിരുനൽവേലി ജില്ലയിലെ തിസയൻവിള നഗരസഭയിൽ സത്യപ്രതിജ്ഞയ്ക്ക് അണ്ണാഡിഎംകെ, ബിജെപി അംഗങ്ങൾ എത്തിയത് ഹെൽമറ്റ് ധരിച്ച്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയാൽ തല അടിച്ചുപൊളിക്കുമെന്ന ഡിഎംകെ ഭീഷണിയെത്തുടർന്നാണ് ഹെൽമറ്റ് ധരിച്ചതെന്ന് അംഗങ്ങൾ വിശദീകരിച്ചു.

അധ്യക്ഷ സ്ഥാനം ലഭിക്കാൻ 10 അംഗങ്ങളുടെ പിന്തുണയാണ് ഇവിടെ വേണ്ടത്. അണ്ണാഡിഎംകെ 9 വാർഡുകളിലും ബിജെപി ഒരു വാർഡിലും വിജയിച്ചു. ഇതോടെ ഭരണം പിടിക്കാനുള്ള നീക്കം തുടങ്ങിയതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്. ഡിഎംകെ – കോൺഗ്രസ് സഖ്യത്തിന് ഇവിടെ 4 സീറ്റ് മാത്രമാണുള്ളത്. 3 സ്വതന്ത്രരും ഡിഎംകെയെ പിന്തുണയ്ക്കുന്നു. 

 

English Summary: AIADMK, BJP members use helmet while pledge in TN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com