ADVERTISEMENT

ചെന്നൈ ∙ ദക്ഷിണ തമിഴ്നാട്ടിൽ പര്യടനം നടത്തുന്ന ശശികലയെ സന്ദർശിച്ചു ചർച്ച നടത്തിയ പാർട്ടി കോഓർഡിനേറ്റർ ഒ.പനീർസെൽവത്തിന്റെ സഹോദരൻ ഒ.രാജയെ അണ്ണാഡിഎംകെയിൽ നിന്നു പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനു പുറത്താക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം. ശശികലയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ തേനി ജില്ലയിലെ ഒട്ടേറെ പ്രവർത്തകരെയും പുറത്താക്കിയിട്ടുണ്ട്.

പനീർസെൽവത്തിന്റെ ശക്തികേന്ദ്രമായ തേനിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു പ്രമേയം അവതരിപ്പിച്ചത്. പനീർസെൽവവും പാർട്ടി ജോയിന്റ് കോ ഓർഡിനേറ്റർ എടപ്പാടി പളനിസാമിയും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാണെന്ന വാർത്തകൾക്കിടെയാണ് ഒ.രാജയെ പുറത്താക്കി ഇരുവരും സംയുക്ത പ്രസ്താവന ഇറക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിച്ചില്ലെന്ന് ആരോപിച്ചും ഒട്ടേറെപ്പേരെ പുറത്താക്കി. അതിനിടെ, നഗര തദ്ദേശ തിരഞ്ഞെടുപ്പി‍ൽ വീഴ്ച വരുത്തിയ 8 ജില്ലാ കമ്മിറ്റികൾ ബിജെപി പിരിച്ചു വിട്ടു. 

English Summary: AIADMK expels O. Panneerselvam's brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com