ADVERTISEMENT

ബെംഗളൂരു ∙ കൈക്കൂലി നൽകി ജയിലിൽ വിഐപി സൗകര്യങ്ങൾ തരപ്പെടുത്തിയെന്ന കേസിൽ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കും സഹോദരഭാര്യ ഇളവരശിക്കും ബെംഗളൂരു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെട്ട അനധികൃത സ്വത്തു കേസിലാണ് ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ശശികലയും ഇളവരശിയും 4 വർഷം തടവിൽ കഴിഞ്ഞത്.

5 വനിതാ സെല്ലുകൾ ഇവർക്കായി ഒഴിപ്പിച്ചു നൽകി, അടുക്കള സൗകര്യം ഏർപ്പെടുത്തി, ഇഷ്ടവസ്ത്രം ധരിക്കാൻ അനുവദിച്ചു തുടങ്ങിയ ആരോപണങ്ങളുമായി ജയിൽ ഡിഐജി സമർപ്പിച്ച റിപ്പോർട്ട് ശരിയാണെന്നു കണ്ടെത്തിയതോടെയാണു കേ സെടുത്തത്. 2021 ഫെബ്രുവരി 8നാണ് ശശികല ജയിൽമോചിതയായത്.

English Summary: Bail for Sasikala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com