ഗോവ മന്ത്രിസഭ: ബിജെപിക്ക് തിരക്കില്ല

1248-pramod-sawant-goa
പ്രമോദ് സാവന്ത്
SHARE

മുംബൈ ∙ ഗോവയിൽ സർക്കാർ രൂപീകരിക്കാൻ തിടുക്കമില്ലെന്ന നിലപാടിലാണു ബിജെപി. മുഖ്യമന്ത്രി പ്രമോദ് സാവന്ത് തിങ്കളാഴ്ച ഗവർണറെ കണ്ട് രാജി സമർപ്പിക്കും. ചൊവ്വാഴ്ചയാണ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. 40 അംഗ നിയമസഭയിൽ 20 സീറ്റ് നേടിയ ബിജെപിക്ക് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ 2 എംഎൽഎമാരുടെയും 3 സ്വതന്ത്രരുടെയും പിന്തുണ പ്രഖ്യാപിച്ചതോടെ അംഗബലം 25 ആയി. പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി തുടരുമെന്നു തന്നെയാണ് സൂചന. ആർഎസ്എസ് പശ്ചാത്തലമാണ് അദ്ദേഹത്തിന് മേൽക്കൈ നൽകുന്നത്.

ത്രിശങ്കുസഭ ഒഴിവായതിൽ ഗവർണർക്ക് ആശ്വാസം

പനജി (ഗോവ) ∙ ഗോവയിൽ ത്രിശങ്കുസഭ ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഗവർണർ പി.എസ്. ശ്രീധരൻപിള്ള. കുതിരക്കച്ചവടവും കൂറുമാറ്റവും പതിവായ സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നീക്കങ്ങൾക്കായി എല്ലാ പാർട്ടികളും ആസൂത്രണങ്ങളുമായി കാത്തിരിക്കുന്നതിനിടെയാണ് ബിജെപിക്കു മേൽക്കൈ ലഭിച്ചത്. ഇതോടെ, രാഷ്ട്രീയ നാടകങ്ങൾക്കുള്ള സാധ്യതകളും അടഞ്ഞു; രാജ്ഭവനിലും തിരക്കൊഴിഞ്ഞു. ‘‘ഇങ്ങനെ ശാന്തമായി ഇരിക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. സർക്കാരിനെ നയിക്കുന്നവർ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു’’–ശ്രീധരൻ പിള്ള പറഞ്ഞു.

Content Highlight: Goa Assembly elections 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS