ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിൽ ഭരണം നേടിയപ്പോഴും ബിജെപിയുടെ 3 സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. കുന്ദ, മാൽഹനി, രസാറ മണ്ഡലങ്ങളിലാണ് ബിജെപി ഏറെ പിന്നിലേക്കു പോയത്. 

കുന്ദ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സിന്ധുജ മിശ്രയ്ക്ക് 16,455 വോട്ട് (8.36%) വോട്ടാണ് ലഭിച്ചത്. ജനസത്ത ദൾ ലോക്താന്ത്രിക് പാർട്ടിയാണ് ഇവിടെ ജയിച്ചത്. സമാജ്​വാദി പാർട്ടി രണ്ടാമതെത്തി. 

മാൽഹനി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കൃഷ്ണപ്രതാപ് സിങ്ങിന് 18,319 വോട്ട് (8.01%) ലഭിച്ചു. വിജയിച്ചത് എസ്പി സ്ഥാനാർഥി. രണ്ടാമതെത്തിയത് ജനതാദൾ – യുണൈറ്റഡ്. 

രസാറയിൽ ബിഎസ്പി സ്ഥാനാർഥി ജയിച്ചപ്പോൾ രണ്ടാമതെത്തിയത് സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയാണ്. ബിജെപി സ്ഥാനാർഥി ബബ്ബന് 24,235 വോട്ട് മാത്രമാണ് കിട്ടിയത് (12.08%). 

കഴിഞ്ഞ തവണയും സംസ്ഥാനത്തെ 4 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിക്ക് ജാമ്യസംഖ്യ നഷ്ടമായിരുന്നു. മൊത്തം പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടിയാലേ സ്ഥാനാർഥിക്ക് ജാമ്യസംഖ്യ തിരികെ കിട്ടുകയുള്ളൂ. 

English Summary: Despite huge mandate, 3 BJP candidates lose deposit in UP polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com