11 മന്ത്രിമാരിൽ ഒതുക്കി മാൻ മന്ത്രിസഭ; 25,000 പേർക്ക് സർക്കാർ ജോലി

Punjab-cabinet-meeting
ചണ്ഡിഗഡ് ∙ 25,000 സർക്കാർ തൊഴിലവസരങ്ങൾ തുറന്ന് പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ ആദ്യ തീരുമാനം. ഭഗവന്ത് മാൻ മന്ത്രിസഭയിൽ 10 അംഗങ്ങളെക്കൂടി ഇന്നലെ ഉൾപ്പെടുത്തിയ ശേഷം ചേ‍ർന്ന ആദ്യ യോഗത്തിലാണ് തീരുമാനം. 10,000 ഒഴിവുകൾ പൊലീസ് വകുപ്പിലാണ്. മന്ത്രിസഭയിൽ 2 പേരൊഴികെ എല്ലാവരും പുതുമുഖ എംഎൽഎമാരാണ്.
SHARE

ചണ്ഡിഗഡ് ∙ 25,000 സർക്കാർ തൊഴിലവസരങ്ങൾ തുറന്ന് പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ ആദ്യ തീരുമാനം. ഭഗവന്ത് മാൻ മന്ത്രിസഭയിൽ 10 അംഗങ്ങളെക്കൂടി ഇന്നലെ ഉൾപ്പെടുത്തിയ ശേഷം ചേ‍ർന്ന ആദ്യ യോഗത്തിലാണ് തീരുമാനം. 10,000 ഒഴിവുകൾ പൊലീസ് വകുപ്പിലാണ്.

മന്ത്രിസഭയിൽ 2 പേരൊഴികെ എല്ലാവരും പുതുമുഖ എംഎൽഎമാരാണ്. ഒരു വനിതാ മന്ത്രി – നേത്രരോഗവിദഗ്ധയായ ഡോ. ബൽജീത് കോർ. 18 മന്ത്രിമാ‍ർ വരെയാകാമെങ്കിലും മുഖ്യമന്ത്രിയടക്കം 11 പേരേ ഉണ്ടാകൂ എന്നാണു സൂചന.

പഞ്ചാബ് രാഷ്ട്രീയത്തിലെ പ്രമുഖരായ ചരൺജീത് സിങ് ഛന്നി, അമരിന്ദർ സിങ്, പ്രകാശ് സിങ് ബാദൽ, സുഖ്ബീ‍ർ സിങ് ബാദൽ, നവജ്യോത് സിങ് സിദ്ദു എന്നിവരെ പരാജയപ്പെടുത്തിയ ആം ആദ്മി എംഎൽഎമാർക്കു മന്ത്രിസ്ഥാനമില്ല.

English Summary: 11 ministers in punjab government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA