മണിപ്പുരിൽ ബിരേൻ സിങ് സ്ഥാനമേറ്റു

biren-singh
സത്യപ്രതിജ്ഞാ ചടങ്ങിൽ മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ (വലത്) ഗവർണർ എൽ. ഗണേശൻ സ്വീകരിക്കുന്നു.
SHARE

ഇംഫാൽ ∙ മണിപ്പുർ മുഖ്യമന്ത്രിയായി എൻ.ബിരേൻ സിങ് സ്ഥാനമേറ്റു. 5 മന്ത്രിമാരും ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഗണേശൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് ബിരേൻ സിങ് മുഖ്യമന്ത്രിയാവുന്നത്. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, കിരൺ റിജിജു എന്നിവർ നിരീക്ഷകരായി പങ്കെടുത്തു. 

60 അംഗ സഭയിൽ ബിജെപിക്ക് 32 എംഎൽഎമാരാണുള്ളത്. 6 അംഗങ്ങളുള്ള ജെഡി–യുവും 2 അംഗങ്ങളുള്ള കുകി പീപ്പിൾസ് സഖ്യവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സർക്കാരിനെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ എണ്ണം 41 ആയി. 

English Summary: Biren Singh sworn in as Manipur CM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS