ADVERTISEMENT

ന്യൂഡൽഹി ∙ വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യതലസ്ഥാന നഗരമെന്ന കുപ്രസിദ്ധി തുടർച്ചയായി നാലാം വർഷവും ഡൽഹിക്ക്. സ്വിറ്റ്സർലൻഡ് കേന്ദ്രമായ ‘ഐക്യു എയർ’ തയാറാക്കിയ ലോക വായുനിലവാര റിപ്പോർട്ടിലാണ് ഡൽഹി വീണ്ടും ഒന്നാമെത്തിയത്. മലിനീകരണം ഏറ്റവും രൂക്ഷമായ ലോക‌ത്തിലെ 50 നഗരങ്ങിൽ 35 എണ്ണവും ഇന്ത്യയിലാണ്. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ക്യുബിക് മീറ്ററിൽ 5 മൈക്രോഗ്രാം എന്ന നിലവാരമുള്ള ഒരു നഗരം പോലും ഇന്ത്യയിലില്ലെന്നു റിപ്പോർട്ടിൽ പറയു‌ന്നു.

117 രാജ്യങ്ങളിൽ 6475 നഗരങ്ങളിലെ പാർട്ടിക്കുലേറ്റ് മാറ്റർ 2.5ന്റെ അളവ് പരി‌‌ശോധിച്ചാണു റിപ്പോർട്ട് തയാറാക്കിയത്. ധാക്കയാണു പട്ടികയിൽ രണ്ടാമത്. മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിന്റെ തലസ്ഥാനം എൻജാമിനയാണു മൂന്നാമത്. തജിക്കിസ്ഥാൻ തലസ്ഥാനമായ ഡുഷാൻബെ, ഒമാന്റെ തലസ്ഥാനം മസ്കത്ത് എന്നിവയാണു നാലും അഞ്ചും സ്ഥാനങ്ങളിൽ.

പിഎം 2.5ന്റെ നിലയിൽ കഴിഞ്ഞ വർഷം 14.6% വർധനയുണ്ടായെന്നാണു കണ്ടെത്തൽ. ക്യുബിക് മീറ്ററിൽ 96.4 മൈക്രോഗ്രാം ആയി ഇതു വർധിച്ചു. 2020 ൽ 84 മൈക്രോഗ്രാം ആയിരുന്നു പിഎം 2.5.

English Summary: Delhi Air Pollution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com