ഡെറാഡൂൺ ∙ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കർ സിങ് ധാമി സ്ഥാനമേറ്റു. 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ലഫ്. ജനറൽ (റിട്ട.) ഗുർമിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.
ധാമിയുടെ (46) നേതൃത്വത്തിൽ ബിജെപി സംസ്ഥാനത്ത് ഭൂരിപക്ഷം നേടിയെങ്കിലും ഖാത്തിമ മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും പങ്കെടുത്തു.
English Summary: Pushkar Singh Dhami sworn in as Uttarakhand chief minister