ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതു സെപ്റ്റംബർ വരെ 6 മാസത്തേക്കു കൂടി നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.

കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് സ്ഥിതി മെച്ചപ്പെട്ടെങ്കിലും പദ്ധതി നീട്ടുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. 3.4 ലക്ഷം കോടി രൂപ ചെലവിൽ 1003 ലക്ഷം ടൺ ധാന്യങ്ങളാണ് കോവിഡ് പ്രതിസന്ധിക്കിടെ വിതരണം ചെയ്തത്. 2020 മാർച്ചിൽ പ്രഖ്യാപിച്ച പദ്ധതിയിൽ 80 കോടി ഗുണഭോക്താക്കളുണ്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള റേഷനു പുറമേയാണിത്.

English Summary: Free Ration Scheme Extended Till September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com