ഗോവയിൽ പ്രമോദ് സാവന്ത് ചുമതലയേറ്റു

pramod-sawant
ഗോവയിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രിയായി ചുമതലയേറ്റ പ്രമോദ് സാവന്ത് എന്നിവർ.
SHARE

പനജി (ഗോവ) ∙ ഗോവയിൽ മുഖ്യമന്ത്രി പദത്തിലെ രണ്ടാം ടേമിനു തുടക്കമിട്ട് ബിജെപി നേതാവ് പ്രമോദ് സാവന്ത് (48) സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 8 ബിജെപി മന്ത്രിമാരും ചുമതലയേറ്റു. ഗവർണർ പി.എസ്. ശ്രീധരൻപിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. 40ൽ 20 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് മറ്റ് 5 എംഎൽഎമാരുടെ കൂടി പിന്തുണയുണ്ട്. 

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ഗോവയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. ആയിരക്കണക്കിനു ബിജെപി പ്രവർത്തകർ ചടങ്ങിനു സാക്ഷികളായി.

English Summary: Pramod Sawant takes charge as Goa chief minister

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS