ADVERTISEMENT

കൊൽക്കത്ത ∙ ബിജെപിക്ക് എതിരെ അണിചേരാൻ ആഹ്വാനം ചെയ്തു പ്രതിപക്ഷ പാർട്ടികൾക്കും മുഖ്യമന്ത്രിമാർക്കും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കത്തെഴുതി. അടുത്തിടെയായി തൃണമൂലുമായി ഒട്ടും സുഖകരമല്ലാത്ത ബന്ധമുള്ള കോൺഗ്രസിനെയും പുരോഗമന സഖ്യത്തിലേക്ക് മമത ക്ഷണിച്ചിട്ടുണ്ട്. 

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്തുന്ന കാര്യവും കത്തിൽ മമത ചൂണ്ടിക്കാട്ടുന്നു. അതേസമയം തൃണമൂൽ കോൺഗ്രസിന് ബിജെപിയെ എതിർക്കാനുള്ള വിശ്വാസ്യതയില്ലെന്നാണ് കോൺഗ്രസ് നിലപാട്. 

ബിർഭൂം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിഷയം വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷ ഐക്യം ഉന്നയിച്ച് മമത ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ദേശീയ പാർട്ടിയാകാനുള്ള തൃണമൂലിന്റെ ശ്രമം തകർന്നതു മൂലമാണ് പുതിയ പദ്ധതിയുമായി വരുന്നതെന്ന് ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.

ബിജെപി വിരുദ്ധ ശക്തികൾ ഒന്നിക്കണമെന്നാണ് പാർട്ടി നിലപാടെങ്കിലും മമതയുടെ ഉദ്ദേശ്യശുദ്ധി വ്യക്തമാകേണ്ടതുണ്ടെന്ന് സിപിഎം നേതാവ് സുജൻ ചക്രവർത്തി പറഞ്ഞു.

English Summary: Mamata Bannerjee letter to opposition parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com