ADVERTISEMENT

ന്യൂഡൽഹി ∙ സ്വകാര്യ ആശുപത്രികൾക്കു നൽകുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ വില 225 രൂപയാക്കി കുറച്ചു. നിലവിൽ കോവിഷീൽഡിന് 600 രൂപ, കോവാക്സിന് 1200 രൂപ നിരക്കിലാണ് സ്വകാര്യ ആശുപത്രികൾക്കു നൽകുന്നത്. 

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇന്നുമുതൽ കരുതൽ ഡോസ് വിതരണം ആരംഭിക്കാനിരിക്കെയാണ് വാക്സീനുകളുടെ വില കമ്പനികൾ കുറച്ചത്. കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് വില കുറയ്ക്കുന്നതെന്നു ഭാരത് ബയോടെക്, സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവികൾ ട്വീറ്റ് ചെയ്തു. 

സ്വകാര്യ ആശുപത്രികൾ പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജ് വാങ്ങാവൂ എന്നു കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ നിർദേശിച്ചിട്ടുണ്ട്. 60 വയസ്സിൽ കൂടുതലുള്ളവർക്കും മുൻനിര പ്രവർത്തകർക്കുമുള്ള കരുതൽ ഡോസ് സർക്കാർ കേന്ദ്രങ്ങളിൽ തുടർന്നും സൗജന്യമായി നൽകും. 

18–59 പ്രായക്കാർക്ക് നിലവിലുള്ള കോവിൻ റജിസ്ട്രേഷൻ ഉപയോഗിച്ചു തന്നെ കരുതൽ ഡോസ് എടുക്കാം. വോക്ക് ഇൻ റജിസ്ട്രേഷനും ഉണ്ടാകും. രണ്ടാം ഡോസെടുത്ത് 9 മാസം കഴിഞ്ഞവർക്കു കരുതൽ ഡോസിന് അർഹതയുണ്ടാകും. ആദ്യ ഡോസുകളിൽ സ്വീകരിച്ച അതേ വാക്സീൻ തന്നെയാണ് കരുതൽ ഡോസിലും സ്വീകരിക്കേണ്ടത്. 

English Summary: Covishield vaccine, Covaxin price slashed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com