ADVERTISEMENT

ന്യൂ‍‍ഡൽഹി ∙ ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാർ ഒക്ടോബറിൽ ഒപ്പുവയ്ക്കാൻ ധാരണ. ഇതോടെ 2030 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകും. ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. ജനുവരിയിലാണ് കരാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ ചർച്ചകൾ നടന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയും ബ്രിട്ടനും കടുത്ത ആശങ്ക രേഖപ്പെടുത്തി. അടിയന്തര വെടിനിർത്തൽ വേണമെന്നും ഇതിനായി തുറന്ന സംവാദവും നയതന്ത്ര ഇടപെടലും ആവശ്യമാണെന്നും മോദി പറഞ്ഞു.

‘യുക്രെയ്നിലെ ബുച്ച കൂട്ടക്കൊലയെ ഇന്ത്യ ശക്തമായി അപലപിച്ചു. പല തവണ മോദി വിഷയത്തിൽ ഇടപെട്ട് വ്ലാഡിമിർ പുട്ടിനുമായി സംസാരിച്ചു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്. ഇന്ത്യയ്ക്ക് റഷ്യയുമായുള്ള ചരിത്രബന്ധത്തെ എല്ലാവരും മാനിക്കുന്നു’– ജോൺസൺ പറഞ്ഞു.

ഇന്ത്യയെ വെട്ടിക്കുന്നവർ ബ്രിട്ടനി‍ൽ വേണ്ട

ബാങ്ക് വായ്പത്തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട് ബ്രിട്ടനിൽ കഴിയുന്ന വിജയ് മല്യയെയും നീരവ് മോദിയെയും വിചാരണയ്ക്കായി മടക്കിയയയ്ക്കണമെന്നാണ് നിലപാടെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ഇവരെ കൈമാറാൻ ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ നിയമത്തെ വെട്ടിക്കാനായി ബ്രിട്ടനെ ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്യില്ല. ഖലിസ്ഥാൻവാദികളെ ഉൾപ്പെടെ നേരിടാനായി കർമസേന രൂപീകരിച്ചിട്ടുണ്ടെന്നും ഇത്തരക്കാരോട് വിട്ടുവീഴ്ചയില്ലെന്നും ബോറിസ് ജോൺസൺ പറഞ്ഞു. സാമ്പത്തികത്തട്ടിപ്പ് നടത്തി ബ്രിട്ടനിൽ അഭയം തേടുന്നവരെ തിരികെ അയയ്ക്കണമെന്ന് മോദി ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.

English Summary: India - UK Free Trade Agreement will be fulfilled by this year end, says PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com