ADVERTISEMENT

ന്യൂഡൽഹി ∙ നിത്യോപയോഗ സാധനങ്ങളടക്കം 143 ഇനങ്ങളുടെ നികുതിനിരക്ക് വർധിപ്പിക്കുന്നതു സംബന്ധിച്ച് ജിഎസ്ടി കൗൺസിൽ, സംസഥാനങ്ങളുടെ അഭിപ്രായം തേടി. ഇതിൽ 92% ഇനങ്ങളുടെയും ജിഎസ്ടി നിരക്ക് 18 ൽ നിന്ന് 28% ആകും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള മാസങ്ങളിൽ നിരക്കു കുറച്ച ഇനങ്ങൾക്കാണ് ഇപ്പോൾ കൂട്ടുന്നത്. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന ജനങ്ങളോടു കാണിക്കുന്ന ചതിയാണിതെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി.

പട്ടം, പവർബാങ്ക്, ച്യൂയിങ് ഗം, ഹാൻഡ്ബാഗ്, വാച്ച്, സ്യൂട്ട്കേസ് , 32 ഇഞ്ചിൽ താഴെയുള്ള ടിവി, ചോക്കലേറ്റ്, വാൽനട്ട്, സെറാമിക് സിങ്ക്, വാഷ് ബേസിൻ, കൂളിങ് ഗ്ലാസ്, കണ്ണട ഫ്രെയിം, വസ്ത്രം, ലെതർ കൊണ്ടുള്ള ആക്സസറീസ്, നോൺ ആൽക്കഹോളിക് പാനീയങ്ങൾ എന്നിവയെല്ലാം 28 % ജിഎസ്ടി നിരക്കിലേക്ക് ഉയരുന്നവയിൽ ഉൾപ്പെടും. ഇവയിൽ പലതിനും 2017ലും 2018ലുമാണു ജിഎസ്ടി നിരക്ക് കുറച്ചത്.

പപ്പടത്തിനും ശർക്കരയ്ക്കും 5% ജിഎസ്ടി നിരക്ക് ഏർപ്പെടുത്തുമെന്നാണു റിപ്പോർട്ടുകൾ. നിലവിൽ 18% നിരക്കുള്ള വാച്ച്, ലെതർ ഉൽപന്നങ്ങൾ, റേസർ, പെർഫ്യൂം, ലോഷൻ, കൊക്കോപൗഡർ, ചോക്കലേറ്റ്, കോഫി എക്സ്ട്രാക്റ്റ് , പ്ലൈവുഡ്, വാഷ്ബേസിൻ, ജനലുകൾ, ഇലക്ട്രിക് സ്വിച്ച്, സോക്കറ്റ്, ബാഗുകൾ തുടങ്ങിയവയ്ക്ക് 28 ശതമാനമായേക്കും. കസ്റ്റഡ് പൗഡറിന് 5ൽ നിന്ന് 18 ശതമാനവും മരത്തിന്റെ മേശകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്ക് 12ൽ നിന്ന് 18 ശതമാനവുമാക്കാനാണു നിർദേശം. റസ്റ്ററന്റുകളുടെ ജിഎസ്ടി അടക്കം 178 ഇനങ്ങളെ 28 % ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി 2017ലാണു ജിഎസ്ടി കൗൺസിൽ തീരുമാനമെടുത്തത്.

 

English Summary: GST Council for hiking rates of 143 items

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com