ADVERTISEMENT

ന്യൂഡൽഹി ∙ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം കഴിഞ്ഞ ഏപ്രിലിൽ 1,67,540 കോടി രൂപ എന്ന റെക്കോർഡിലെത്തി. മുൻ വർഷം ഇതേ മാസത്തെക്കാൾ 20% കൂടുതലാണിത്. മുൻ മാസത്തെക്കാൾ 25,000 കോടി രൂപ കൂടുതൽ. സിജിഎസ്ടി 33,159 കോടി, എസ്ജിഎസ്ടി 41,793 കോടി, ഐജിഎസ്ടി 81,939 കോടി, സെസ് 10,649 കോടി. 1.06 കോടി ജിഎസ്ടി റിട്ടേൺ കഴിഞ്ഞ മാസം ഫയൽ ചെയ്തിട്ടുണ്ട്. കൂടുതൽ പേർ കൃത്യമായി റിട്ടേൺ ഫയൽ ചെയ്യുന്നുണ്ടെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ  കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

English Summary: April GST kitty goes past ₹1.67 lakh crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com