കോൺഗ്രസിനെതിരെ മമതയ്ക്കു വേണ്ടി വാദിക്കാൻ ചിദംബരം; പ്രതിഷേധം

HIGHLIGHTS
  • അഡ്വ. ചിദംബരം X നേതാവ് ചിദംബരം
  • കോൺഗ്രസ് അനുകൂല അഭിഭാഷകർ കരിങ്കൊടി കാട്ടി
P. Chidambaram
മമതാ ബാനർജി, പി. ചിദംബരം (ഫയൽ ചിത്രം)
SHARE

കൊൽക്കത്ത ∙ ബംഗാൾ സർക്കാരിനു വേണ്ടി വാദിക്കാൻ കൽക്കട്ട ഹൈക്കോടതിയിലെത്തിയ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി.ചിദംബരത്തിനെതിരെ കോൺഗ്രസ് അനുകൂല അഭിഭാഷകർ പ്രതിഷേധിച്ചു. കോടതിയിൽനിന്നു മടങ്ങിയ ചിദംബരത്തിനു നേരെ അവർ കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ചു. 

ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി നൽകിയ മെട്രോ ഡയറി കേസിൽ ബംഗാൾ സർക്കാരിനു വേണ്ടി വാദിക്കാനാണ് മുതിർന്ന കോൺഗ്രസ് ചിദംബരം എത്തിയത്. 

മമതയുടെ ദല്ലാൾ ആണ് ചിദംബരമെന്നും കോൺഗ്രസിന്റെ പതനത്തിനു കാരണക്കാരനാണ് അദ്ദേഹമെന്നും അഭിഭാഷകർ വിളിച്ചുപറഞ്ഞു. കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും തൃണമൂൽ ഭരണത്തിൽ ദുരിതം അനുഭവിക്കുകയാണെന്നും ബംഗാൾ സർക്കാരിനെ പ്രതിരോധിക്കാനെത്തിയ ചിദംബരത്തിന്റെ മുഖത്തു തുപ്പുകയായാണെന്നും ഒരു അഭിഭാഷകൻ വിളിച്ചു പറഞ്ഞു. 

സർക്കാർ-സ്വകാര്യ സംരംഭമായ മെട്രോ ഡയറിയുടെ ഓഹരികൾ കുറഞ്ഞ വിലക്കു സ്വകാര്യ കമ്പനിക്കു വിറ്റതുമായി ബന്ധപ്പെട്ടതാണ് കേസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ കേസ് അന്വേഷിക്കുന്നുണ്ട്. 

English Summary: Lawyers call P Chidambaram Mamata govt's ‘dalaal’ at Calcutta high court

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA