ഡൽഹിയിൽ ‘കുട്ടിയായി’ വന്ന്, വളർന്ന അബ്ദുല്ലക്കുട്ടി

Mail This Article
പണ്ടൊരുനാൾ കേരളത്തിൽ നിന്നു 3 എസ്എഫ്ഐ നേതാക്കൾ ഡൽഹിയിലെത്തി. ഒരു മുറിയിൽ തമ്പടിച്ചിരുന്ന അവർ ടിവിയിൽ കണ്ടതു ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം സംബന്ധിച്ച വാർത്ത. കണ്ണൂരിൽ ആരെ നിർത്തിയാൽ ജയിക്കുമെന്നു ചോദിച്ച ആ പഴയ എസ്എഫ്ഐ നേതാവ് ഇപ്പോൾ കേരളത്തിൽ സ്പീക്കറാണ്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ കേരളത്തിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയും. സംശയിക്കണ്ട, കണ്ണൂരുപിടിക്കാൻ എനിക്കെ കഴിയുവെന്ന് അന്നുറപ്പിച്ചു പറഞ്ഞയാളുടെ നാവ് പൊന്നായി.
അയാൾ കണ്ണൂരിൽ നിന്നു രണ്ടുവട്ടം എംപിയായി. ഇപ്പോൾ ബിജെപിയുടെ ദേശീയ നേതാവായി മാറിയ ആ പഴയ ‘എസ്എഫ്ഐക്കാരൻ’ എ.പി. അബ്ദുല്ലക്കുട്ടിയാണ് ഇയാഴ്ച ഡൽഹി വർത്തമാനത്തിൽ. അന്ന് ഒപ്പമുണ്ടായിരുന്ന എസ്എഫ്ഐ കൂട്ടുകാർ ആരെന്നും അവരുമായുള്ള സൗഹൃദത്തിന്റെ കഥയും അബ്ദുല്ലക്കുട്ടി ഓർത്തെടുക്കുന്നുണ്ട്.
1984 ഫെബ്രുവരിയിലെ തണുപ്പുകാലത്താണ് അബ്ദുല്ലക്കുട്ടിക്ക് ഡൽഹിയുമായുള്ള ബന്ധം തുടങ്ങുന്നത്. രാഷ്ട്രപതിയുടെ സ്കൗട്ട് ആൻഡ് ഗൈഡ് അവാർഡ് വാങ്ങാനുള്ള യാത്രയായിരുന്നു അത്. മുഗൾ ഗാർഡനിൽ പോയതും മറക്കാനാകില്ലെന്ന് അദ്ദേഹം. അരിച്ചിറങ്ങുന്ന തണുപ്പിൽ നിസാമുദ്ദീൻ റെയിൽവേ സ്‍റ്റേഷനു പിന്നിൽ ടെന്റടിച്ച് പുൽമെത്തയിൽ ഉറങ്ങിയതും ഡൽഹിയെന്ന ചരിത്രഭൂമിയെ കണ്ടതും വാക്കുകളിൽ നിറയുന്നു.
ഉമ്മ ഉണ്ടാക്കുന്ന പത്തലും തേങ്ങയരച്ച മീൻ കറിക്കുമൊപ്പം ചേർന്നു നിൽക്കുന്ന ചില വിഭവങ്ങൾ ഡൽഹിയിലുണ്ട്. അതിന്റെ കഥയും അബ്ദുല്ലക്കുട്ടിക്ക് മറക്കാൻ കഴിയില്ല. യാത്രാപ്രിയനായ കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലിനൊപ്പമുള്ള യാത്ര ഋഷികേശിലേക്കായിരുന്നു.
2019–ൽ ബിജെപിയിലേക്കു വഴി തുറന്ന മോദിയുമായുള്ള കൂടിക്കാഴ്ചയെകുറിച്ചും അബ്ദുല്ലക്കുട്ടി ഡൽഹി വർത്തമാനത്തിൽ വെളിപ്പെടുത്തുന്നു. സജീവരാഷ്ട്രീയത്തിനൊപ്പം ദേശീയ ഹജ് കമ്മിറ്റിയുടെ അധ്യക്ഷ പദവിയെന്ന ഉത്തരവാദിത്തം കൂടി ഏറ്റെടുത്ത ശേഷം ഡൽഹി ഓർമകൾ പങ്കുവയ്ക്കുകയാണ് അബ്ദുല്ലക്കുട്ടി.
Content Highlights: Delhi Varthamanam, AP Abdullakutty