ADVERTISEMENT

ബെംഗളൂരു∙ പക്ഷാഘാതം (സ്ട്രോക്ക്) ബാധിച്ചവർക്ക് വിദഗ്ധരുടെ സഹായത്തോടെ വീട്ടിൽ തന്നെ ഫിസിയോതെറപ്പി ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രത്യേക തരം ഗ്ലൗസ് ഇന്ത്യൻ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) വികസിപ്പിച്ചു. രോഗിയുടെ കയ്യിൽ ഗ്ലൗസ് ധരിക്കുമ്പോൾ തുടർന്നുള്ള ഓരോ ചലനവും ഓൺലൈനിൽ ഫിസിയോതെറപ്പിസ്റ്റുകൾക്ക് ലഭ്യമാകും.  വേണ്ട നിർദേശങ്ങൾ നൽകാനും ചികിത്സാ പുരോഗതി വിലയിരുത്താനുമാകും. ചലനങ്ങൾ നിയന്ത്രിക്കുകുയം ചെയ്യാം. ചെലവ് 1000 രൂപയിൽ താഴെയായതിനാൽ ഒട്ടേറെപ്പേർക്കു ഗുണകരമാകുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു. 3 ഡി പ്രിന്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വിദൂരനിയന്ത്രിത ഗ്ലൗസുകൾ തയാറാക്കിയിട്ടുള്ളത്. 

പക്ഷാഘാത ചികിത്സയിലെ പ്രധാന ഭാഗമാണു ഫിസിയോ തെറപ്പി. 10 മാസത്തെ പരീക്ഷണത്തിൽ വിജയകരമാണെന്നു കണ്ടെത്തിയതിനു ശേഷമാണ് ഗ്ലൗസ് വിപണിയിലെത്തിക്കാൻ തീരുമാനിച്ചതെന്നും ഗവേഷകർ അറിയിച്ചു. 

English Summary: Special glouse for Physiotherapy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com