ADVERTISEMENT

ചെന്നൈ ∙ ‍ഡിഎംകെ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ആഘോഷപരിപാടികൾ എല്ലാം ഒഴിവാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, പകരം വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു. 1–5 ക്ലാസിലെ കുട്ടികൾക്ക് ദിവസവും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം, പോഷകാഹാരക്കുറവ് ഇല്ലാത്ത തമിഴ്നാടിനായി പ്രത്യേക പരിപാടി, ഡൽഹി മാതൃകയിൽ മോഡൽ സ്കൂളുകൾ, 25 കോർപറേഷനുകളിൽ സ്കൂൾ ഓഫ് എക്സലൻസ്, മികച്ച വിദ്യാഭ്യാസത്തോടൊപ്പം കല, സാഹിത്യം, സംഗീതം, നൃത്തം എന്നിവയ്ക്ക് ഊന്നൽ, സ്കൂളുകൾക്ക് കളിസ്ഥലം ഉറപ്പാക്കൽ, മികച്ച മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 21 കോർപറേഷനുകളിലും 63 മുനിസിപ്പാലിറ്റികളിലും നഗരക്ഷേമ കേന്ദ്രങ്ങൾ, ‘നിങ്ങളുടെ മണ്ഡലത്തിൽ മുഖ്യമന്ത്രി’ പദ്ധതി വഴി എല്ലാ മണ്ഡലങ്ങൾക്കുമായി 1000 കോടി എന്നിവയാണു പ്രഖ്യാപിച്ചത്. ‘മുഖ്യമന്ത്രി പദ്ധതി’യുടെ മേൽനോട്ടം സ്റ്റാലിൻ നേരിട്ടു വഹിക്കും. ഇന്നലെ ബസിൽ യാത്ര ചെയ്ത മുഖ്യമന്ത്രി യാത്രക്കാരോടു സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആരാഞ്ഞു. 

English Summary: MK Stalin Takes Bus Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com