ADVERTISEMENT

ന്യൂഡൽഹി ∙ 40 കോടി രൂപയുടെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ആം ആദ്മി എംഎൽഎ ജസ്വന്ത് സിങ് ഗജ്ജൻ മജ്രയുടെ വീട്ടിൽ സിബിഐ റെയ്ഡ്. സൻഗ്രൂരിലെ വീട് ഉൾപ്പെടെ 3 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 16.57 ലക്ഷം രൂപ, ഒപ്പിട്ട 94 ബ്ലാങ്ക് ചെക്കുകൾ, ആധാർ കാർഡുകൾ, വിദേശ കറൻസി തുടങ്ങിയവ കണ്ടെടുത്തതായി സിബിഐ വക്താവ് പറഞ്ഞു.

40.92 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ലുധിയാന ശാഖ നൽകിയ പരാതിയിലാണ്, ജസ്വന്ത് സിങ്ങിന്റെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥാപനങ്ങളുടെയും പേരിൽ കേസെടുത്തത്. 

അമർഗഡിൽ നിന്നുള്ള എംഎൽഎ ആയ ജസ്വന്ത് സിങ്ങാണ് ഈ സ്ഥാപനങ്ങളുടെ ഡയറക്ടർ എന്ന് സിബിഐ പറഞ്ഞു. 2011–14 ൽ 4 തവണയായി സ്ഥാപനത്തിന്റെ പേരിൽ വായ്പയെടുത്ത എംഎൽഎ മറ്റാവശ്യങ്ങൾക്കു പണം ചെലവഴിച്ചതുവഴി ബാങ്കിന് 40.92 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.

English Summary: CBI Search At Punjab AAP MLA's Properties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com