ADVERTISEMENT

ശ്രീനഗർ ∙ സുരക്ഷാസേന വളഞ്ഞപ്പോൾ ഭീകരർ നടത്തിയ വെടിവയ്പിൽ പതിനെട്ടുകാരനായ വിദ്യാർഥി കൊല്ലപ്പെട്ടു. ഒരു സൈനികൻ ഉൾപ്പെടെ രണ്ടു പേർക്കു പരുക്കേറ്റു. ഷോപിയാനിലെ പാൻഡോഷനിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷാസേനയിൽ നിന്നു രക്ഷപ്പെടാൻ ഭീകരർ തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു. ഇതേസമയം, അനന്ത്നാഗ് ജില്ലയിലെ ഡൂരുവിൽ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. അമർനാഥ് യാത്ര തടസ്സപ്പെടുത്താനായിരുന്നു ഭീകരരുടെ ശ്രമമെന്ന് പൊലീസ് അറിയിച്ചു.

English Summary: Student killed in terrorist firing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com