57 രാജ്യസഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പ് ജൂൺ 10ന്; ഒഴിവ് 15 സംസ്ഥാനങ്ങളിലായി

HIGHLIGHTS
  • യുപിയിൽ 11 സീറ്റ്
kannanthanam
കപില്‍ സിബല്‍, നിര്‍മല സീതാരാമന്‍, അല്‍ഫോണ്‍സ് കണ്ണന്താനം
SHARE

ന്യൂഡൽഹി ∙ ജൂൺ 21 മുതൽ ഓഗസ്റ്റ് 1 വരെ 15 സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 57 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 10നു തിരഞ്ഞെടുപ്പു നടക്കും. ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, അംബിക സോണി, കപിൽ സിബൽ, ജയ്റാം രമേഷ്, ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം, സുരേഷ് പ്രഭു, വിനയ് സഹസ്രബുദ്ധെ, ദുഷ്യന്ത് ഗൗതം തുടങ്ങിയവർ വിരമിക്കുന്നവരിലുണ്ട്. അൽഫോൻസ് രാജസ്ഥാനിൽ നിന്നുള്ള അംഗമാണ്. 

11 സീറ്റുകൾ ഉത്തർപ്രദേശിൽ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട് (6 വീതം സീറ്റുകൾ), ബിഹാർ (5) ആന്ധ്ര, കർണാടക, രാജസ്ഥാൻ (4 വീതം), മധ്യപ്രദേശ്, ഒഡീഷ (3 വീതം), ഹരിയാന, ജാർഖണ്ഡ്, തെലങ്കാന, ഛത്തീസ്ഗഡ്, പഞ്ചാബ് (2 വീതം), ഉത്തരാഖണ്ഡ് (1) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒഴിവുകൾ. ഈ തിരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ രാജ്യസഭയിൽ ബിജെപി അംഗസംഖ്യ വീണ്ടും 100നു മുകളിലാവും. 

English Summary: Elections to 57 Rajya Sabha seats on June 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA