ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യം 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ ഭീഷണിയിൽ. ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡെക്സ്– സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് 7.79% ആയി. മാർച്ചിൽ ഇത് 6.95% ആയിരുന്നു. 2014 മേയിലെ 8.33% കഴിഞ്ഞാൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്.

ഭക്ഷ്യോൽപന്ന വിലക്കയറ്റം മാർച്ചിൽ 7.68% ആയിരുന്നത് ഏപ്രിലിൽ 8.38% ആയി കൂടി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ നിരക്ക് 1.96% മാത്രമായിരുന്നു. നാണ്യപ്പെരുപ്പം 6% കവിയാതെ സൂക്ഷിക്കുകയാണു റിസർവ് ബാങ്കിന്റെ ലക്ഷ്യമെങ്കിലും കഴിഞ്ഞ 4 മാസമായി ഇതു സാധിക്കുന്നില്ല. നടപ്പു സാമ്പത്തികവർഷം നിരക്ക് 6% എന്ന ലക്ഷ്യത്തിലെത്തിക്കുക എളുപ്പമല്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു. കേരളത്തിലെ നാണ്യപ്പെരുപ്പ നിരക്ക് 5.08% ആണ്; മാർച്ചിൽ 4.7 ശതമാനവും. രാജ്യത്ത് ഗ്രാമീണമേഖലകളിലെ നാണ്യപ്പെരുപ്പം (8.38%) നഗരമേഖലയെ (7.09%) അപേക്ഷിച്ചു കൂടുതലാണ്.

കാരണങ്ങൾ: യുദ്ധം, ഇന്ധനം, ഭക്ഷ്യസാധന വില

റഷ്യ–യുക്രെയ്ൻ യുദ്ധവും ഭക്ഷ്യ, പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റവുമാണ് നാണ്യപ്പെരുപ്പത്തിനു പ്രധാന കാരണം. ഇന്ധനത്തിനു പുറമേ തുണിത്തരങ്ങൾ, പച്ചക്കറി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരക്കും മാർച്ചിനെ അപേക്ഷിച്ചു കൂടിയിട്ടുണ്ട്. ധാന്യങ്ങളുടെ വിലക്കയറ്റം 21 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണ്; പച്ചക്കറി, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയുടേത് 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലും.

English Summary: Inflation going out of control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com