ന്യൂഡൽഹി ∙ നാണ്യപ്പെരുപ്പം ഏറുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ അടുത്തമാസവും ഓഗസ്റ്റിലുമുള്ള പണനയസമിതി യോഗങ്ങളിൽ (എംപിസി) അടിസ്ഥാന പലിശനിരക്കുകൾ വീണ്ടും കൂട്ടിയേക്കും. അടുത്തമാസം 0.35– 0.4% വർധനയുണ്ടാകുമെന്നാണു വിലയിരുത്തൽ. ഈ മാസം ആദ്യം പലിശനിരക്ക് 0.4% കൂട്ടിയത് സാധാരണക്കാർക്ക് തിരിച്ചടിയായിരുന്നു. ഇനിയും കൂട്ടിയാൽ ഭവന, വാഹന വായ്പകളുടെ പലിശ വീണ്ടും ഉയരും.
വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറയ്ക്കണമെന്ന നിർദേശം സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയാതെ വന്നപ്പോഴാണ് റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടിയതെന്നു റിപ്പോർട്ടുണ്ടായിരുന്നു.
English Summary: Loan rates to be increased