ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ പട്ടിണിയെ തുടർന്ന് നവജാതശിശുവിനെ 20,000 രൂപയ്ക്ക് വിറ്റ അമ്മയെയും വാങ്ങിയ സ്ത്രീയെയും അറസ്റ്റ് ചെയ്തു. 3 ദിവസം മുൻപു ജനിച്ച ആൺകുഞ്ഞിനെയാണു യുവതി വിറ്റത്. ഭർത്താവ് മദ്യപനായതിനാൽ തന്റെ കൂലിപ്പണി മാത്രമാണു കുടുംബത്തിന്റെ ഏക വരുമാനമെന്നും മറ്റു 2 മക്കളെ പോറ്റാൻ വഴിയില്ലാതെ വന്നതോടെയാണു കുഞ്ഞിനെ വിൽക്കേണ്ടി വന്നതെന്നും അവർ മൊഴി നൽകി. പ്രസവത്തിനു പോയ യുവതി കുഞ്ഞില്ലാതെ തിരികെയെത്തിയതിനെ തുടർന്നു ബന്ധുക്കൾ ചോദ്യം ചെയ്തതിനെ തുടർന്നാണു സംഭവം പുറത്തുവന്നത്.

English Summary: Mother sells child due to proverty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com