പിടിച്ചെടുത്തതിൽ 6 കോടി തട്ടി; 10 പൊലീസുകാർക്ക് സസ്പെൻഷൻ

suspension-representational-image
SHARE

മുംബൈ ∙ മഹാരാഷ്ട്ര പൊലീസിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം കൂടുന്നു.  30 കോടി പിടിച്ചെടുത്ത കേസ് ഒതുക്കിത്തീർക്കാമെന്നു വാഗ്ദാനം ചെയ്ത് 6 കോടി തട്ടിയ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, 8 കോൺസ്റ്റബിൾമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. താനെയ്ക്കടുത്ത് മുംബ്ര സ്റ്റേഷനിൽ ജോലി ചെയ്യുന്നവരാണു 10 പേരും. 

വൻകിട ബിസിനസുകാരനായ ഫൈസൽ മേമന്റെ വസതിയിൽ 3 സ്വകാര്യവ്യക്തികളുമായി പൊലീസ് സംഘം റെയ്ഡിനെത്തിയതു തന്നെ ആസൂത്രിതമായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കള്ളപ്പണക്കേസ് എടുക്കാതിരിക്കാൻ 15 കോടി നൽകണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും പരമാവധി 2 കോടിയേ നൽകൂ എന്നു മേമൻ അറിയിച്ചു. തുടർന്ന് പിടിച്ചെടുത്തതിൽ 6 കോടി എടുത്ത പൊലീസുകാർ ബാക്കി തിരികെ ഏൽപിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്തപ്പോൾ മേമനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

English Summary: Suspension for 10 policemen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA