ADVERTISEMENT

ന്യൂഡൽഹി ∙ പശ്ചിമ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനു സമീപമുള്ള 4 നില കെട്ടിടത്തിനു തീപിടിച്ച് 27 പേർ മരിച്ചു. നാൽപതിലേറെ പേർക്കു പരുക്കേറ്റു. എഴുപതോളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുപതിലേറെ സ്വകാര്യ കമ്പനി ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണു വൻ തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്. പുറത്തേക്ക് ഇറങ്ങാൻ കഴിയാതിരുന്നവർ മുകൾ നിലയിലേക്കു കയറിയതാണു ദുരന്തവ്യാപ്തി കൂട്ടിയത്. അഞ്ചര മണിക്കൂറിനു ശേഷമാണ് മുകൾ നിലകളിലേക്കു കയറാൻ രക്ഷാപ്രവർത്തകർക്കു കഴിഞ്ഞത്. 

പശ്ചിമ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനു സമീപമുള്ള കെട്ടിടത്തിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം. ചിത്രം: പിടിഐ
പശ്ചിമ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനു സമീപമുള്ള കെട്ടിടത്തിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം. ചിത്രം: പിടിഐ

മുപ്പതിലേറെ അഗ്നിശമന വാഹനങ്ങൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ വൈകി. ഒരു യുവതി മാത്രമാണു മരിച്ചതെന്നായിരുന്നു ആദ്യവിവരം. ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന, സിസിടിവി ക്യാമറകളും വൈഫൈ റൂട്ടറുകളും നിർമിക്കുന്ന കമ്പനിയിൽ നിന്നാണു തീ പടർന്നതെന്നു കരുതുന്നു. ഓഫിസിലുണ്ടായിരുന്ന അൻപതിലധികം ജീവനക്കാരെ രക്ഷപ്പെടുത്തി.   കമ്പനിയുടമകളെ കസ്റ്റഡിയിലെടുത്തു.

English Summary: Massive Fire At  Building In Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com