ADVERTISEMENT

ശ്രീനഗർ ∙ ജമ്മു–കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരൻ റിയാസ് അഹമ്മദ് വീരമൃത്യു വരിച്ചു. വെടിയേറ്റ റിയാസിനെ കരസേനാ ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു. ബന്ദിപ്പുര ജില്ലയിൽ ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടി. ഒളിവിൽ കഴിയുന്ന 2 ലഷ്കറെ തയിബ ഭീകരരെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സേന തിരച്ചിൽ തുടരുകയാണ്. 

ഇതേസമയം, ബദ്ഗാം ജില്ലയിൽ വ്യാഴാഴ്ച ഭീകരർ സർക്കാർ ഓഫിസിൽ കയറി കൊലപ്പെടുത്തിയ രാഹുൽ ബട്ടിന്റെ വസതി സന്ദർശിക്കാൻ ലഫ്.ജനറൽ മനോജ് സിൻഹ തയാറാകാത്തതിൽ പ്രതിഷേധിച്ച് കശ്മീരി പണ്ഡിറ്റുകൾ ശ്രീനഗർ വിമാനത്താവളത്തിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തമായി. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ചു. രാഹുലിന്റെ വസതി സന്ദർശിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റിനെയും പ്രദേശവാസികൾ പ്രതിഷേധമറിയിച്ചു. 

ഇതിനിടെ, ഭീകരസംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ കശ്മീർ സർവകലാശാലയിലെ പ്രഫസർ അൽത്താഫ് ഹുസൈൻ പണ്ഡിറ്റ് ഉൾപ്പെടെ 3 പേരെ പുറത്താക്കി. ഇതോടെ ഈ കുറ്റത്തിന് പിരിച്ചുവിട്ട സർക്കാർ ജീവനക്കാരുടെ എണ്ണം 37 ആയി. ജമാ അത്തെ ഇസ്‌ലാമിയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രഫസർ അൽത്താഫ് ഹുസൈൻ പാക്കിസ്ഥാനിൽ പരിശീലനം നേടിയിട്ടുണ്ട്. 

English Summary: Terrorists kill policeman in Jammu Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com