ADVERTISEMENT

ഉദയ്പുർ∙ ചിന്തൻ ശിബിരത്തിൽ കോൺഗ്രസിന്റെ ഭാവി രാഷ്ട്രീയനയം രൂപീകരിക്കുന്നതിൽ സുപ്രധാന നിർദേശങ്ങൾ നൽകി കേരളത്തിൽ നിന്നുള്ള നേതാക്കൾ. ബ്ലോക്ക് തലം മുതൽ കോൺഗ്രസ് സ്വന്തം നിലയിൽ കരുത്ത് വർധിപ്പിക്കുന്നതിനൊപ്പം ബിജെപി വിരുദ്ധ പ്രായോഗിക സഖ്യങ്ങൾക്കും രൂപം നൽകണമെന്ന ഉമ്മൻ ചാണ്ടിയുടെ നിർദേശം രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചു. 

ഒരാൾക്ക് ഒരു പദവി, രാഹുലിന്റെ നേതൃത്വത്തിൽ ഭാരതയാത്ര എന്നിവയുൾപ്പെടെ സംഘടനാകാര്യ സമിതിയിൽ രമേശ് ചെന്നിത്തല നൽകിയ നിർദേശങ്ങളും അംഗീകരിക്കപ്പെട്ടു. ശിബിരത്തിന്റെ നടത്തിപ്പിനു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണു മേൽനോട്ടം വഹിച്ചത്.

ഭാരത് ജോ‍ഡോ: ആശയം ബാബാ ആംതെയിൽ നിന്ന്

ഉദയ്പുർ∙ ഒക്ടോബർ 2ന് കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് ഭാരത് ജോഡോ (ഇന്ത്യയെ ഒന്നിപ്പിക്കുക) യാത്ര നടത്താനുള്ള കോൺഗ്രസ് തീരുമാനത്തിന് പ്രചോദനം പ്രമുഖ ഗാന്ധിയൻ ബാബാ ആംതെ. 1984ൽ സുവർണക്ഷേത്രത്തിലെ സൈനികനടപടി, ഇന്ദിരാഗാന്ധി വധം, സിഖ് കൂട്ടക്കൊല എന്നിവയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സാമുദായിക ഐക്യം നിലനിർത്താനായാണ് ആംതെ 116 ചെറുപ്പക്കാരുമായി കന്യാകുമാരി –കശ്മീർ സൈക്കിൾ യാത്ര നയിച്ചത്.

English Summary: Chintan Shivir; Kerala Leaders 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com