ADVERTISEMENT

ന്യൂഡൽഹി∙ സ്ഥാനാർഥികളാവുന്നവർക്കും പാർട്ടി ഭാരവാഹികളാവുന്നവർക്കും 65 വയസ്സ് പ്രായപരിധി വയ്ക്കണമെന്ന യുവാക്കളുടെ ആവശ്യം തള്ളാൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചത് മുതിർന്ന നേതാക്കളുടെ എതിർപ്പ് പരിഗണിച്ച്. പ്രായപരിധിക്കാര്യം പ്രമേയത്തിലുൾപ്പെടുത്തിയതിനാൽ 75 വയസ്സ് എങ്കിലും ആയി നിജപ്പെടുത്തുമെന്നായിരുന്നു യുവാക്ക‌ൾ കരുതിയത്. എന്നാൽ മുതിർന്ന നേതാക്കളിൽ നിന്നു ശക്തമായ എതിർപ്പാണ് ഉണ്ടായത്.

ബിജെപിയും സിപിഎമ്മും ഭാരവാഹിത്വത്തിനു പ്രായപരിധി നിശ്ചയിച്ച സാഹചര്യത്തിൽ കോൺഗ്രസിലും അതു നടപ്പാക്കണമെന്നു യുവതലമുറ വാദിച്ചു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായ അശോക് ഗെലോട്ട്, കമൽനാഥ് എന്നിവർ പ്രവർത്തക സമിതിയിൽ ഇതിനെ എതിർത്തു. സമവായത്തിന്റെ വക്താവായ സോണിയയും മുതിർന്നവരെ പൂർണമായി നീക്കുന്നതിനെ അനുകൂലിച്ചില്ല.

English Summary: Chintan Shivir on age limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com