203 സർക്കാർ ഡേറ്റാ സെ‌റ്റ് പൊതുജനങ്ങൾക്ക്

data-caricature-1
SHARE

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ വിവരശേഖരവും കണക്കുകളും നാഷനൽ ഡേറ്റ ആൻഡ് അനലിറ്റിക്സ് പ്ലാറ്റ്ഫോമിലൂടെ (എൻഡിഎപി) പൊതുജനങ്ങൾക്കു ലഭ്യമാക്കിത്തുടങ്ങി. വിദേശകാര്യം, കൃഷി, ഊർജം, ആരോഗ്യം, സാമ്പത്തികം, സയൻസ് ആൻഡ് ടെക്നോളജി, ഗതാഗതം എന്നിങ്ങനെ വിവിധ മേഖലകളിൽ സർക്കാർ തയാറാക്കുന്ന കണക്കുകൾ സാധാരണക്കാർക്ക് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും ഗ്രാഫുകളും മറ്റും തയാറാക്കാനും കഴിയുന്ന തരത്തിലാണ് ക്രമീകരണം. നിതി ആയോഗിനാണു ചുമതല. 203 ഡേറ്റാ സെറ്റുകൾ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കു പുറമേ സർക്കാരുകൾക്കും മറ്റും നയരൂപീകരണത്തിനും ഈ ഡേറ്റ ഉപയോഗിക്കാം. വിലാസം: ndap.niti.gov.in

English Summary: NITI Aayog launches NDAP for open public use

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA