ന്യൂഡൽഹി∙ ക്രിപ്റ്റോകറൻസികൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ ഒരു ഭാഗത്തെ ഡോളർവൽക്കരണത്തിലേക്കു നയിച്ചേക്കാം എന്ന് റിസർവ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥർ പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതിയെ അറിയിച്ചു. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ക്രിപ്റ്റോകറൻസികൾ രാജ്യത്തെ ധനകാര്യസംവിധാനത്തിനു വെല്ലുവിളിയാകുമെന്ന നിലപാട് അറിയിച്ചത്.
പണനയത്തിലൂടെ ധനകാര്യസംവിധാനത്തെ നിയന്ത്രിക്കാനുള്ള ആർബിഐയുടെ ശേഷി ക്രിപ്റ്റോകറൻസി ദുർബലമാക്കും. രൂപയ്ക്കു പകരം ആളുകൾ ആഭ്യന്തര–രാജ്യാന്തര വിനിമയങ്ങൾക്കായി ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുന്ന സ്ഥിതി വന്നാൽ പണലഭ്യത നിയന്ത്രിക്കാനുള്ള ആർബിഐയുടെ ശേഷിയും ക്ഷയിക്കുമെന്നും ആർബിഐ അറിയിച്ചു.
English Summary: Cryptocurrencies Can Lead To Dollarisation Of Economy: Rbi