ന്യൂഡൽഹി∙ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ ഇന്നു നടക്കുന്ന വൈശാഖ ബുദ്ധപൂർണിമ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ബുദ്ധജയന്തിയോടനുബന്ധിച്ച് നടത്തുന്ന ചടങ്ങിൽ അദ്ദേഹം പ്രഭാഷണം നടത്തും.
ലുംബിനിയിൽ ബുദ്ധ പൈതൃകവും സംസ്കാരവും സംരക്ഷിക്കാൻ തുടങ്ങുന്ന ഇന്ത്യ ഇന്റർനാഷനൽ സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങിലും മോദി പങ്കെടുക്കും. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബെയുമായി വിവിധ വിഷയങ്ങളിൽ ഇന്ത്യ– നേപ്പാൾ സഹകരണത്തെപ്പറ്റി ചർച്ച നടത്തും. നേപ്പാളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനു സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
English Summary: PM Narendra Modi to visit Lumbini on Buddha Purnima