ADVERTISEMENT

ന്യൂഡൽഹി ∙ രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത്ത് ജോഷിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് സംഘം ജയ്പുരിൽ. പീ‌ഡനക്കേസിൽ പ്രതിചേർക്കപ്പെട്ട രോഹിത്ത് ജോഷി ഒളിവിലാണെന്നും വീട്ടിൽ കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ 18നു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാട്ടി വീടിനു മുന്നിൽ നോട്ടിസ് പതിപ്പിച്ച ശേഷം പൊലീസ് സംഘം മടങ്ങി.

കഴിഞ്ഞ വർഷം ജനുവരി 8 മുതൽ ഈ വർഷം ഏപ്രിൽ 17 വരെ വിവിധ സ്ഥ‌‌ലങ്ങളിൽ വച്ചു പീഡിപ്പിച്ചുവെന്നു കാട്ടി ജയ്പുർ സ്വദേശിയായ 23കാരിയാണ് ഡൽഹി പൊലീസിൽ പരാതി നൽ‌‌കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് സംഘം ജയ്പുരിലെത്തിയത്. രോഹിത്ത് ജോഷിയുടെ സെൻ കോളനിയിൽ നി‌ർമാണത്തിലിരിക്കുന്ന വീട്ടിലും പൊലീസ് പരിശോധന നടത്തി.

അതേസമയം പൊലീസ് സംഘം തന്നെ ബന്ധപ്പെട്ടില്ലെന്നും ഔദ്യോഗിക വസ‌തിയിൽ പരിശോധന നടത്തിയില്ലെന്നും മന്ത്രി മഹേഷ് ജോഷി പ്രതികരിച്ചു. ‘നിയമം പാലിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. ഡൽഹി പൊലീസ് എന്നെ സമീപിച്ചാൽ തീ‌ർച്ചയായും അന്വേഷണവുമായി സഹകരിക്കും’– അദ്ദേഹം പറഞ്ഞു.

English Summary: Rape case; Delhi police to arrest Rajasthan minister's son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com