ബിജെപി നേതൃയോഗം ഇന്ന് ജയ്പുരിൽ

HIGHLIGHTS
  • 2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങൾ ചർച്ച ചെയ്യും
bjp-logo
SHARE

ന്യൂഡൽഹി ∙ ബിജെപിയുടെ 3 ദിവസത്തെ നേതൃയോഗത്തിന് ഇന്ന് രാജസ്ഥാനിലെ ജയ്പുരിൽ തുടക്കമാവും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങളും അതിനു മുൻപുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും ചർച്ച ചെയ്യാനാണു യോഗം. ദേശീയ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. 

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യോഗത്തെ വെർച്വലായി അഭിസംബോധന ചെയ്യും. ഇന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം നടക്കും. നാളെയാണ് സംസ്ഥാന ഭാരവാഹികളുടെ യോഗം. മോദി സർക്കാരിന്റെ നിലവിലെ പദ്ധതികളുടെ ജനപ്രീതി, പുതിയ പദ്ധതികൾ കൂടുതൽപേരിലെത്തിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയും ചർച്ച ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളോട് പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താനുള്ള മാർഗരേഖ തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ബൂത്ത് തലങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും ഉടൻ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളുമാണു മുഖ്യമായും ചർച്ച ചെയ്യുകയെന്നറിയുന്നു. സംസ്ഥാന പ്രസിഡന്റുമാരും സംഘടനാ ജനറൽ സെക്രട്ടറിമാരുമാണു യോഗത്തിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ്, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ പ്രത്യേക യോഗങ്ങളും നടക്കും.

English Summary: BJP leadership meet in Jaipur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA