ADVERTISEMENT

ന്യൂഡൽഹി ∙ യുക്രെയ്ൻ പ്രതിസന്ധിക്കിടെ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം നടത്താനാകില്ലെന്നു മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി. ബംഗാൾ സർക്കാർ 412 വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ചതു ചട്ടവിരുദ്ധമാണെന്നു കേന്ദ്രം വ്യക്തമാക്കി. 

മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകാനാണ് ബംഗാൾ തീരുമാനിച്ചത്. രണ്ടും മൂന്നും വർഷങ്ങളിൽ പഠിക്കുന്ന 172 വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. 

നിലവിലെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ എതിർപ്പ്. കേരളത്തിലും നൂറുകണക്കിനു വിദ്യാർഥികൾ സമാന പ്രതിസന്ധിയിലാണ്. 

English Summary: Centre on medical seat for students who came back from Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com